NEWS
ചെങ്ങന്നൂര്‍ നഗരസഭ 23-ാം വാര്‍ഡില്‍ ഓണാഘോഷം നടത്തി
03/09/2025 05:38 PM IST
nila

ചെങ്ങന്നൂര്‍: നഗരസഭാ 23-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്, വാര്‍ഡ് തല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്ലുവരമ്പ് വൈസ്മെന്‍സ് ക്ലബ്ബ് ഹാളില്‍ ഓണാഘോഷം നടത്തി. നഗരസഭാ വൈസ് ചെയര്മാന് കെ.ഷിബുരാജന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ടി.കെ.പുഷ്പ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ മിനി സജന്, റ്റി.കുമാരി, കൗണ്‍സിലര്‍ ഗോപു പുത്തന്മഠത്തില്, നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.നിഷ, മീഡിയ സെന്റര്‍ ട്രഷറര്‍ സാം കെ.ചാക്കോ, ആശാ പ്രവര്‍ത്തക രമണി വിഷ്ണു, പി.മാല, ശാന്തമ്മ ചന്ദ്രന് , ഷീല രാമചന്ദ്രന്, വി.വിനു, എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയുംനടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











